തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ 32-ാമത് വാർഷികത്തോടനുബന്ധിച്ചുള്ള അനന്തപുരി നൃത്ത സംഗീതോത്സവവും ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷവും ഒക്ടോബർ 30ന് തുടങ്ങി നവംബർ 10 ന് സമാപിക്കും.ഇതിന്റെ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തുന്ന കലോത്സവത്തിൽ എൽ.പി,യു. പി,എച്ച്.എസ്,കോളേജ് വിഭാഗത്തിൽ ഭരതനാട്യം,മോഹിനിയാട്ടം, കുച്ചിപ്പുടി,നാടോടി നൃത്തം,ശാസ്ത്രീയ സംഗീതം,ലളിതഗാനം, പദ്യപാരായണം,സോപാനസംഗീതം,വീണ,വയലിൽ, ഗിറ്റാർ,കീബോർഡ്,മൃദംഗം,തബല,ചിത്രരചന എന്നിവയ്ക്ക് മത്സരങ്ങൾ സംഘടിപ്പിക്കും.താല്പര്യമുള്ളവർ ഒക്ടോബർ 14 ന് മുമ്പായി അപേക്ഷ ഓൺലൈനായും നേരിട്ടും സമർപ്പിക്കാവുന്നതാണ്. ഫോൺ: 0471-2461190 , 9400461190 , 8921780983, 9446451190.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |