കല്ലമ്പലം: നവകേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വർക്കലയിലെ വാത്സല്യം ചാരിറ്റി ഹോമിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വർക്കല മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റി ഹോം പ്രസിഡന്റ് പി.വിജയലക്ഷ്മിക്ക് ഓണസമ്മാനം കൈമാറി. കൾച്ചറൽ ഫോറം ജോയിന്റ് സെക്രട്ടറി ഞെക്കാട് പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ,നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മുബാറക്ക് റാവുത്തർ, കോ ഓർഡിനേറ്റർ കാവ്യ ഉണ്ണി.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |