SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

ഗാന്ധിജയന്തി ആഘോഷം

gandhi-jayanthi-aghosham

കല്ലമ്പലം: നാവായിക്കുളം ഗവ.ഹൈസ്കൂളും നവകേരളം കൾച്ചറൽ ഫോറവും സംയുക്തമായി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. നാവായിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി കല്ലമ്പലം സി.ഐ വിജയരാഘവൻ ഉദ്ഘാടനം ചെയ്‌തു.

ഗാന്ധിജയന്തി ക്വിസ്,പ്രശ്നോത്തരി,മാജിക് ഷോ എന്നിവ നടന്നു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സഹല.എസ്.ആർ, രണ്ടാം സ്ഥാനം നേടിയ എസ്.ഹർഷൽ, മൂന്നാം സ്ഥാനം നേടിയ നവീൻ.പി.ആർ എന്നീ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി. നവകേരളം കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഖുത്തുബ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. സംഘമിത്ര ഫൈൻ ആർട്ട്സ് സൊസൈറ്റി സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ ഗാന്ധി ജയന്തിദിന സന്ദേശം നൽകി. മജീഷ്യൻ വർക്കല മോഹൻദാസ് മാജിക്ക് ഷോ അവതരിപ്പിച്ചു. കൾച്ചറൽ ഫോറം സെക്രട്ടറി ഞെക്കാട് പ്രകാശ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL