പൂവച്ചൽ:സി.പി.എം പൂവച്ചൽ ലോക്കൽ സമ്മേളനം 28മുതൽ 31വരെ നടക്കും.29ന് രാവിലെ പ്രതിനിധി സമ്മേളനം.31ന് വൈകിട്ട് പൂവച്ചൽ ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ജെയിക്.പി.തോമസ് ഉദ്ഘാടനം ചെയ്യും.കോട്ടാക്കുഴി ബ്രാഞ്ച് സെക്രട്ടറിയായി എം.എസ്.ജയകുമാറിനെയും,ആലമുക്ക് ബ്രാഞ്ച് സെക്രട്ടറിയായി എസ്.എ.സഫീർഖാനെയും,ചന്തനട ബ്രാഞ്ച് സെക്രട്ടറിയായി അഹമ്മദ് കബീറിനെയും,പൂവച്ചൽ ബ്രാഞ്ച് സെക്രട്ടറിയായി ആർ.അരുൺകുമാറെയും സമ്മേളനങ്ങളിൽ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |