SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

മജിസ്ട്രേട്ടുമായി സംവദിച്ച് വിദ്യാർത്ഥികൾ

photo

നെടുമങ്ങാട്: ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന നിയമപരിജ്ഞാന യാത്രയിൽ (സംവാദ) കണ്ണികളായി കന്യാകുളങ്ങര ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.നെടുമങ്ങാട് കോടതി സന്ദർശിച്ച കുട്ടികളുമായി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്(ഫോറസ്റ്റ്) ഹരിത സംവദിച്ചു.നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ഉവൈസ് ഖാൻ,സംവാദ കോഓർഡിനേറ്റർ അഡ്വ.ജയകുമാർ തീർത്ഥം,അഡ്വ.വിമേഗ,വിപിൻ (ജൂനിയർ സൂപ്രണ്ട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് - 2),അഡ്വക്കേറ്റ് ക്ലർക്ക് ജയൻ,പാരാ ലീഗൽ വോളന്റിയർമാരായ കോമളകുമാരി,കവിത തുടങ്ങിയവർ ഭരണഘടന,പോക്സോ,സൈബർ,അബ്കാരി നിയമ സെഷനുകൾക്ക് നേതൃത്വം നൽകി.കോടതി നടപടികൾ വീക്ഷിച്ച വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL