SignIn
Kerala Kaumudi Online
Thursday, 22 October 2026 2.34 PM IST

സായിപ്പിന്റെ ചൂടുള്ള ചായയും ഏലാകാറ്റും

hi

കിളിമാനൂർ: അടയമണിൽ എത്തിയാൽ സായിപ്പിന്റെ ചൂട് ചായയും കുടിച്ച് ഏലാ കാറ്റും കൊള്ളാം. പോർച്ചുഗലിൽ നിന്നും കാനഡയിൽ സെറ്റിലായ ഡെൽസിയോയുടെ ചായകുടിക്കാൻ നിരവധി പേരാണ് എത്തുന്നത്. കാനഡയിൽ ജോലി ചെയ്യുന്ന അടയമൺ സ്വദേശി ജുബിന്റെ സുഹൃത്താണ് ഡെൽസിയോ. ജുബിനൊപ്പം ഇടയ്ക്കിടയ്ക്ക് അടയമണിൽ എത്തുന്ന ഡെൽസിയോ നാട്ടിൽ എത്തിയാൽ ഉടൻ ഓടി സമീപത്തുള്ള കണ്ണപ്പന്റെ ചായക്കടയിൽ എത്തും. ഓരോ തവണയും കണ്ടും കേട്ടും ഡെൽസിയോയും ചായ കൂട്ട് പഠിച്ചു. ഇത്തവണ എത്തിയപ്പോൾ പൂർണമായും ചായക്കടയുടെ നിയന്ത്രണം ഡെൽസിയോ ഏറ്റെടുത്തു. വൈകിട്ടായാൽ സായിപ്പിനെ കാണാനും ചായ കുടിക്കാനും പരിചയപ്പെടാനും കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. കാനഡയിൽ ഓഡിറ്ററാണ് ഡെൽസിയോ. തിരിച്ചു പോയാലും ഇടയ്ക്കിടെ വരുമെന്നും കേരള ചായയുടെ രുചിയും മണവും എങ്ങും ലഭിക്കില്ലെന്നും കേരള വിഭവങ്ങളുള്ള ഒരു റസ്റ്റോറന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഡെൽസിയോ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL