
ബാലരാമപുരം: ബന്ധുക്കൾ ഉപേക്ഷിച്ച് അവശനിലയിലായ ആളെ കാവിൻപുറം സുഹൃത് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു.വെങ്ങാനൂർ കുഞ്ചുമാവറത്തല മേലേ പുത്തൻവീട്ടിൽ രാജമണിയെ (54) ആണ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തത്.വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിൽ സി.പി.ഒ അനീഷ്,ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ്,ആരോഗ്യപ്രവർത്തകരായ ജലീൽ കുമാരി,ബീനാ ബെഞ്ചമിൻ,മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ്,ട്രഷറർ എസ്.ഷീല,ജീവനക്കാരായ പ്രസന്നകുമാർ,ശരബിന്ദു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |