SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

വിദഗ്ദ്ധമായി ഒളിപ്പിച്ച 257 ഗ്രാം സ്വർണം പിടിച്ചു

നെടുമ്പാശേരി: കാർട്ടനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ചു കൊണ്ടുവന്ന 257 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നു വന്ന മുവാറ്റുപുഴ സ്വദേശി മുഹമ്മദാണ് സ്വർണം പൊടി രൂപത്തിലാക്കി കാർട്ടണിൽ പതിപ്പിച്ച ശേഷം തിരിച്ചറിയാത്ത വിധം കാർട്ടൺ ബോക്സിൽ പ്രത്യേക അറയുണ്ടാക്കി ഒട്ടിച്ചത്. കാർട്ടന്റെ മൂകളിൽ ഈന്തപ്പഴമെന്നും കളിപ്പാട്ടം എന്നും രേഖപ്പെടുത്തിയിരുന്നു. സംശയം തോന്നി കാർട്ടൻ പൊട്ടിച്ചു നോക്കുകയായിരുന്നു. 20 ലക്ഷത്തോളം രൂപ വിലവരുന്ന 257 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL