SignIn
Kerala Kaumudi Online
Thursday, 22 October 2026 7.08 PM IST

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച 75കാരനെ പിടികൂടാനായില്ല

കൊച്ചി: എറണാകുളം വൈറ്റിലയിൽ ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച 75കാരൻ ഒളിവിൽ തന്നെ. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവി വഹിച്ച പ്രതിയുടെ അറസ്റ്റ് വൈകുമ്പോഴും ഇയാളെ വൈകാതെ പിടികൂടുമെന്ന് ആവർത്തിക്കുകയാണ് പൊലീസ്. കുടുംബവുമൊത്ത് തീർത്ഥാടനത്തിനുപോയ പ്രതി, യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോവുകയായിരുന്നു.

ഒഡിഷയിലെ ഗജപതി ജില്ലയിലെ 22കാരിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിർബന്ധത്തെ തുടർന്ന് 12 വയസ് മുതൽ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒക്ടോബർ 4ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടിൽ 15,000 രൂപ മാസശമ്പളത്തിൽ ജോലിക്കെത്തിയത്. കഴിഞ്ഞ 15ന് വീട്ടിൽ ആരുമില്ലാത്ത സമയം ജ്യൂസിൽ മദ്യംകലർത്തി നൽകി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. 22കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL