
ബാലരാമപുരം: ജില്ലാ കാർഷികോദ്പാദക വിപണന സഹകരണ സംഘത്തിന്റെ കീഴിൽ മുടവൂർപ്പാറയിൽ ആരംഭിച്ച കാർഷിക സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവഹിച്ചു. സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗവും നാഷണൽ വെറ്ററൻസ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാവുമായ ബെൽസി മാർക്കോസിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.സംഘം ജീവനക്കാർ കപ്പക്കുല മന്ത്രിക്ക് സ്നോഹോപഹാരമായി നൽകി. സംഘം പ്രസിഡന്റ് അഡ്വ.ജി.ആർ രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാളയം രാജൻ, ഉഴമലക്കൽ വേണുഗോപാൽ, എ.ടി.മനോജ്, സി.ആർ സുനു, കൃഷ്ണകുമാർ, പ്രഭാകരൻ നായർ, ബാബുരാജ്, ശാന്തിവിള രാധാകൃഷ്ണൻ, ഡി.ആർ വിനോദ് എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി എ.കെ. ബിന്ദുകല നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |