
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്കുള്ള ആയിരകണക്കിനാളുകളുടെ ആശ്രയമായ പവ്വത്തൂർ തോട്ടുംപുറം റോഡ് തകർന്ന് തരിപ്പണമായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
നന്ദിയോട്,തൊളിക്കോട്,ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. അശാസ്ത്രീയമായ ടാറിംഗിനെ തുടർന്ന് റോഡിലുണ്ടായ വെള്ളകെട്ടുകളാണ് വലിയ കുഴികളായി മാറിയത്.ഇതോടെ ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസും നിലച്ചു. തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്. കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. അടിയന്തരമായി റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |