SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

മുറിച്ചുകടത്താൻ ശ്രമിച്ച 85 കിലോ ചന്ദനമരം പിടികൂടി

photo-

ചെറുതുരുത്തി: മുറിച്ചു കടത്താൻ ശ്രമിച്ച 85 കിലോ ചന്ദനമരം പിടികൂടി. പൈങ്കുളം കുട്ടനെല്ലൂർ ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പുഷ്പത്തിന്റെ സ്ഥലത്തുനിന്നും എറണാകുളം സ്വദേശികളാണ് ചന്ദന മരം മുറിച്ചുകടത്താൻ ശ്രമിച്ചത്. ഈ സ്ഥലത്ത് പൈനാപ്പിളിന്റെ പാട്ടക്കൃഷി നടത്താൻ അനുമതി നൽകിയിരുന്നു. കരാറേറ്റെടുത്തവർ കാട് വെട്ടിത്തെളിക്കാൻ എറണാകുളത്ത് നിന്നും ആളെ കൊണ്ടുവന്നു. ഇവരാണ് ചന്ദനമരം മുറിച്ച് ചാക്കിലാക്കി മണ്ണിൽ പൂഴ്ത്തിവയ്ക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്തത്. വിപണിയിൽ ഒന്നര ലക്ഷത്തോളം വിലവരും. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.അശോക് രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനത്തടി കണ്ടെത്തിയത്.

മുറിക്കാൻ ഉപയോഗിച്ച വുഡ് കട്ടറും കൊടുവാളും കണ്ടെത്തി. മായന്നൂർ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.വി.ജയപ്രസാദ്, എസ്.എഫ്.ഒ എ.മണികണ്ഠൻ, ബി.എഫ്.ഒമാരായ ആർ.ദിനേശൻ, പി.ഹരീഷ്, ടി.വി.പ്രവീൺ, കെ.വി.അമൃത, പി.ആർ.അവിനാശ്, എം.ആർ.ജിതിൻരാജ് എന്നിവരാണ് അന്വേഷിച്ചത്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL