SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം: യുവാവിന് 12 വർഷം കഠിനതടവും 1.05 ലക്ഷം പിഴയും 

s

പെരിന്തൽമണ്ണ: സഹപ്രവർത്തകയെ താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അങ്ങാടിപ്പുറം പരിയാപുരം പണിക്കരുകാട് പറങ്കിമൂട്ടിൽ ജോൺ പി. ജേക്കബിനെയാണ് (42) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021ൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. സത്‌കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമായിരുന്നു കേസ്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും രണ്ടുമാസവും അധിക കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ്യ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.
പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന സുനിൽ പുളിക്കൽ, സബ് ഇൻസ്‌പെക്ടർ സി.കെ. നൗഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL