SignIn
Kerala Kaumudi Online
Thursday, 22 October 2026 2.34 PM IST

കേരള കൗമുദി മെഡിക്കൽ സെമിനാർ ഇന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള കൗമുദി ഹെൽത്ത് എക്സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കൽ സെമിനാർ ഇന്ന് രാവിലെ 10.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.കേരളത്തിന്റെ ആരോഗ്യമേഖല പിന്നിട്ട വഴികളും ഭാവിയിലേക്കുവേണ്ട കരുത്തുറ്റ ആശയങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്തെ പ്രമുഖ വ്യക്തികളെ മന്ത്രി ആദരിക്കും.കേരള കൗമുദി ഡയറക്ടർ ശൈലജ രവി ചടങ്ങിൽ പങ്കെടുക്കും.ബിസിനസ് തിരക്കുകൾക്കിടയിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബിജു രമേശ്,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറയും.ന്യൂരാജസ്ഥാൻ മാർബിൾസ്,രാജധാനി ഗ്രൂപ്പ്,നിംസ്,എസ്.കെ.ഹോസ്പിറ്റൽ,അനന്തപുരി ഹോസ്പിറ്റൽ,കിംസ് ഹെൽത്ത്,യാന ഹോസ്പിറ്റൽ,പ്രിസൈസ് ഐ കെയർ,എസ്.യു.ടി പട്ടം,എസ്.പി മെഡി ഫോർട്ട്,360 സ്‌പൈൻ ആൻഡ് ജോയിന്റ് വെൽനസ് സെന്റർ,ഡോ.വിവേക്സ് അഗസ്ത്യനാഡി പാരമ്പര്യ വൈദ്യശാല,ഹിയർസാപ്,വിശ്വാ ഹോമിയോസ്,എസ്.എൻ ക്ളിനിക്,പവർടെക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

മന്ത്രിക്കും

മേയർക്കും ആദരം

ആരോഗ്യമേഖലയ്ക്ക് കരുത്തായി കൂടെ നിൽക്കുന്ന മന്ത്രി വീണാജോർജിനെയും തിരുവനന്തപുരം കോർപ്പറേഷന്റെ അമരക്കാരിയായ മേയർ ആര്യാ രാജേന്ദ്രനെയും കർമ്മപഥത്തിലെ നേട്ടങ്ങളും പ്രവർത്തനമികവും പരിഗണിച്ച് കേരളകൗമുദി ഇന്ന് ആദരിക്കും. ഇന്ന് രാവിലെ 10.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന മെഡിക്കൽ സെമിനാറിന്റെ വേദിയിൽ ഇരുവർക്കും കേരളകൗമുദി ഡയറക്ടർ ശൈലജ രവി ഉപഹാരം നൽകും. ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനം ലഭിച്ചതും മികച്ച ആരോഗ്യസേവനങ്ങളൊരുക്കൽ, പൊതുജനാരോഗ്യ സൂചികകളെ മുന്നോട്ട് നയിക്കൽ, ദേശീയ അന്തർദ്ദേശീയ തലത്തിൽ 27പുരസ്‌കാരങ്ങളും ബഹുമതികളും നേടിയെടുക്കാനായതും,വയനാട് ദുരന്തമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രി വീണാജോർജിനെ ആദരിക്കുന്നത്. സുസ്ഥിര വികസനത്തിനുള്ള യു.എൻ

ഷാങ് ഹായ് ഗ്ലോബൽ അവാർഡിലൂടെയും സുസ്ത്യർഹമായ പ്രവർത്തനത്തിലൂടെയും അനന്തപുരിയുടെ തിളക്കം വർദ്ധിപ്പിച്ചതിനാണ് മേയർ ആര്യാ രാജേന്ദ്രനെ ആദരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL