SignIn
Kerala Kaumudi Online
Thursday, 22 October 2026 6.15 PM IST

വെളിച്ചെണ്ണയിലും ചാത്തൻ

വെഞ്ഞാറമൂട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില വർദ്ധിച്ചതോടെ വെളിച്ചെണ്ണയിലും ചാത്തൻമാർ.കുറഞ്ഞ എണ്ണകൾ കലർത്തിയ വെളിച്ചെണ്ണകളാണ് ഇപ്പോൾ വിപണി കീഴടക്കിയിരിക്കുന്നത്. പാം ഓയിൽ,പരുത്തിക്കുരു എണ്ണ,നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ എണ്ണകളാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്.

ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്.പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

വിപണി വില

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് - 230 മുതൽ 250 രൂപ

മുൻ മാസങ്ങളിൽ - 180 - 220

ഒരു കിലോ കൊപ്രയുടെ വില 160.

അന്യസംസ്ഥാനങ്ങളിൽ നിന്ന് തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന് പ്രധാന കാരണം.

വ്യാജനെ കണ്ടെത്താം

ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറവ്യത്യാസവും ഉണ്ടാവുകയില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL