
തിരുവനന്തപുരം: ധൂർത്ത് നിറുത്തി പെൻഷൻകാർക്കും ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ആവശ്യപ്പെട്ടു.സെക്രട്ടേറിയറ്റിന് മുന്നിൽ കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിരമിച്ച അദ്ധ്യാപകർ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ,ജി.രവീന്ദ്രൻനായർ,വസുമതി ജി.നായർ,പി.കോയക്കുട്ടി,കെ.സുധാകരൻ,കെ.എം.എ.റഹ്മാൻ,വിഴിഞ്ഞം ഹനീഫ,സജി ജോൺ,എൻ.ശ്യാംകുമാർ,ജോസ് അമ്പലക്കര,ലീലാമ്മ ഐസക്ക്,കെ.ജി.തോമസ്,ഇ.സത്യൻ,ആർ.സുരേഷ് കുമാർ,ആർ.മോഹനൻ,കെ.ഒ.തോമസ്,കെ.ആർ.രാജേശ്വരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |