SignIn
Kerala Kaumudi Online
Friday, 23 October 2026 9.07 AM IST

സ്നേഹാദരവ് 2024

adarav

തിരുവനന്തപുരം: കലാകാരന്മാരുടെയും കുടുംബത്തിന്റെയും ക്ഷേമപ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ആചാര്യ ഫിലിം സൊസൈറ്റിയുടെ സ്നേഹാദരവ് 2024 ഉദ്ഘാടനം അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല നിർവഹിച്ചു. സംഘടനയുടെ ആദ്യ പരിപാടിയിൽ അചാര്യ ഫിലിം സൊസൈറ്റി പ്രസിഡന്റ് ലക്ഷ്‌മണൻ.കെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു.സംഗീത സംവിധായകൻ രാജേഷ് വിജയ് അഥിതിയായി പങ്കെടുത്തു. സിനിമാ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ ലോഗോ പ്രകാശനം ചെയ്തു‌. ഗിന്നസ് ഹരീന്ദ്രകുമാർ (മുൻഷി),സാമൂഹ്യ പ്രവർത്തകനും മുൻ സൈനികനുമായ ശാന്തിവിള പത്മകുമാർ തുടങ്ങിയവരെ ആദരിച്ചു. ചടങ്ങിൽ കലാകാന്മാരുടെ കുട്ടികൾക്കായി തിരുവനന്തപുരം സൺ എഡ്യുക്കേഷൻ ഗ്രൂപ്പ് എ.ജി.എം ജോഷി സ്കോളർഷിപ്പ് കൈമാറി. ഹരീസർഗം,നെൽസൺ വിഴിഞ്ഞം,രാജൻ ബാബു,പ്രിൻസ്,രജനി ലിനി,ഗണേഷ് ദേവദത്ത എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL