SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

1

കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് (26) നെയാണ് പോക്സോ നിയമപ്രകാരം കസബ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. 2022 മുതൽ സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോട്ടെ ഹോട്ടലിൽ വെച്ചും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വെച്ചും പലതവണ പീഡിപ്പിക്കുകയും വിദ്യാർത്ഥിനിയുടെ അഞ്ച് പവൻ സ്വർണ്ണം കൈക്കലാക്കുകയും തുടർന്ന് പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ ഇയാൾ വിദേശത്തേക്ക് കടന്നുകളയുകയുമായിരുന്നു. പ്രതി വിദേശത്താണന്ന് മനസ്സിലാക്കിയ കസബ പൊലീസ് പ്രതിക്കെതിരെ എൽ.ഒ.സി പുറപ്പെടുവിക്കുകയും കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെയ്ക്കുകയും കസബ പൊലീസ് പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL