
നെടുമങ്ങാട്: വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 205 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിൽ. കരിപ്പൂര് വില്ലേജിൽ കാരാന്തല തടത്തരികത്ത് വീട്ടിൽ ടി.ശ്രീജിത്ത് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് വൈകിട്ട് വാണ്ട ഭാഗത്ത് വില്പന നടത്തുന്നതിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് എസ്.ഐ ഓസ്റ്റിൻ ഡെന്നിസൺ, എ.എസ്.ഐ വിജയൻ, സീനിയർ സി.പി.ഒമാരായ രാജേഷ് കുമാർ, അരുൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |