കണ്ണൂർ: റെയിൽവേ സ്റ്റേഷൻ മൂന്നാം പ്ലാറ്റ് ഫോമിൽ ഉപേക്ഷിച്ച നിലയിൽ 19.615 കിലോ കഞ്ചാവ് കണ്ടെത്തി. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും ആർ.പി.എഫും സംയുക്തമായി റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് വലിയ ചാക്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്.
റെയിൽവേ സ്റ്റേഷനിലേയും പരിസരങ്ങളിലേയും സി.സി.ടി.വി പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കായി എക്സൈസും ആർ.പി.എഫും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷജിത്ത് കണ്ണിച്ചി, പ്രിവന്റീവ് ഓഫീസർ സി. ജിതേഷ്, സിവിൽ എക്സൈസ് ഓഫീസർ പി. നിഖിൽ, ഡ്രൈവർ കെ. ഇസ്മായിൽ, ആർ.പി.എഫ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, വി.വി. സഞ്ജയ് കുമാർ, വനിത ഹെഡ് കോൺസ്റ്റബിൾ പി. രമിത, ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ സത്താർ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |