SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

സിനിമയ്ക്ക് പ്രായമില്ലല്ലോ..

d

ചലച്ചിത്രമേളയൊരു പൊളിച്ചെഴുത്തും കൂടിയാണ്. സിനിമ യുവത്വത്തിന്റെ കുത്തകയാണെന്ന ധാരണയെ തിരുത്തിക്കുറിക്കുന്ന വേദി. ഏജ് ഈസ് ജസ്റ്റ് എ നമ്പർ..എന്ന് സിനിമയിലൂടെ തെളിയിക്കുന്ന സഹോദരന്മാർ..ബാബുസേനൻ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും..സിനിമയിലെത്തിയപ്പോൾ പ്രായം 50.അറുപതിനോടടുക്കുമ്പോൾ ഇരുവരും സംവിധാനം ചെയ്ത പത്താമത്തെ ചിത്രം മുഖക്കണ്ണാടി ഐ.എഫ്.എഫ്.കെയിൽ മലയാളസിനിമാ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. മുഖ്യധാരയിൽ നിന്ന് മാറി അണിയിച്ചൊരുക്കിയ സിനിമകളെപ്പറ്റി ഇരുവരും മനസുതുറന്നപ്പോൾ,

2015ൽ ആദ്യചിത്രം ചായം പൂശിയ വീട്. പത്താമത്തെ ചിത്രം വരെയുള്ള യാത്ര?

സിനിമയിൽ എത്തിയപ്പോഴെ വൈകി. എത്ര കാലമാണിനി ബാക്കിയുള്ളതെന്നറിയില്ല. അതിനാൽ എല്ലാ വ‌ർഷവും ഓരോ സിനിമ വീതമിറക്കാൻ തുടങ്ങി. സിനിമാമോഹം കോളേജ് കാലത്തേ തുടങ്ങിയതാണ്. എന്നാൽ സാമ്പത്തികമവിടെ വില്ലനായി. സിനിമയ്ക്ക് പ്രായമുണ്ടെന്ന് കരുതുന്നില്ല.

മുഖക്കണ്ണാടി ആത്മവിമർശനമാണോ?

അതെ. കലാധരനെന്ന കഥാപാത്രത്തിലൂടെ ഇതുവരെ ചെയ്ത എല്ലാ സിനിമകളും അതിലെ കഥാപാത്രങ്ങളും വിമർശനത്തിന് വിധേയമാകുന്നു. ഞങ്ങളുടെ സിനിമകളിലെല്ലാം അഭിനയിക്കുന്നവർ ഒരേ ആളുകളാണ്. അത് ചിത്രീകരണവും എളുപ്പമാക്കുന്നു.

സിനിമകളിലെല്ലാം രാഷ്ട്രീയം കൊണ്ടുവരാൻ ശ്രമിക്കാറുണ്ടോ?

ഞങ്ങൾക്ക് ചുറ്റിലുമുള്ള കഥകളാണ് സിനിമകളിലും. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണവ. ഒരു മനുഷ്യൻ എപ്പോഴാണ് സന്തോഷിക്കുന്നതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. അതാണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ജീവിതവും മരണവും അതിൽ പ്രമേയങ്ങളാകും. അതെല്ലാവർക്കും ഇഷ്ടമാവണമെന്നില്ല.

ബ്രദർഹുഡും സിനിമയും

കുട്ടിക്കാലം തൊട്ടേ സിനിമ ചർച്ച ചെയ്യാറുണ്ട്. എതിർ അഭിപ്രായങ്ങൾ വരും. വരണമല്ലോ..അതാണ് ഞങ്ങളുടെ സിനിമയുടെ ആത്മാവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL