SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

സ്ത്രീ ചലച്ചിത്രകാരികളുടെ ചരിത്രം പോരാട്ടത്തിന്റേതെന്ന് ഓപ്പൺ ഫോറം

സമൂഹത്തിലെ പുരുഷാധിപത്യത്തെയും വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്ന സ്ത്രീ ചലച്ചിത്രകാരിമാരുടെ ചരിത്രം പോരാട്ടത്തിന്റേതാണെന്ന് ഓപ്പൺ ഫോറം. ടാഗോർ തിയേറ്ററിലെ പ്രത്യേക വേദിയിൽ നടന്ന ചർച്ചയിൽ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റിൽ, ശിവരഞ്ജിനി.ജെ, ആദിത്യ ബേബി എന്നിവർ പങ്കെടുത്തു. ശ്രീദേവി പി.അരവിന്ദ് ചർച്ച നയിച്ചു.സ്ത്രീകളുടെ ഭാഷ തന്നെ പോരാട്ടത്തിന്റേതാണ്. സ്ത്രീയോ പുരുഷനോ എന്നതിനപ്പുറം കലയാണ് സ്ത്രീകൾ സംസാരിക്കുന്നതെന്ന് സംവിധായകർ പറഞ്ഞു. ഉള്ളിലെ മുറിവുകളിലേക്കുള്ള തിരിച്ചുപോക്കാണ് പലപ്പോഴും സിനിമ. എഴുത്ത് ശക്തിയാകുന്നത് ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL