തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ ഡാൻസ് ബാറിലുണ്ടായ സംഘർഷത്തിൽ ഗുണ്ടാത്തലവൻ ഓംപ്രകാശ് അടക്കമുള്ള പ്രതികളെ ഫോർട്ട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച ഇവരെ അറസ്റ്റ് ചെയ്ത പ്രതികളെ ഫോർട്ട് സ്റ്റേഷനിലെ സെല്ലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഓംപ്രകാശ്, സാജൻ, ഡാനി, സൗരവ്, കിരൺ, ഡാനിയൽ, സുജിത്ത്, ജോൺ ബ്രിട്ടോ, അരുൺ എന്നിവരെയാണ് വിട്ടയച്ചത്. സംഘം കൂടി സംഘർഷം, പൊതുജനശല്യം തുടങ്ങി ജാമ്യം ലഭിക്കുന്ന ആറുവകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘവും സാജന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ഏറ്റുമുട്ടിയത്. സാജന്റെ മകനും ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഡാനി നടത്തിയ ഡി.ജെ പാർട്ടി ഓംപ്രകാശ് തടസപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |