കല്ലമ്പലം: കവി ഓരനെല്ലൂർബാബു തയ്യാറാക്കിയ 'നാവായിക്കുളത്തിന്റെ ഇതിഹാസം' എന്ന ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം 29ന് ഉച്ചയ്ക്ക് 2ന് നാവായിക്കുളം ഗവ.എച്ച്.എസിൽ പ്രശസ്ത ചരിത്രകാരൻ ഡോ.എം.ജി ശശിഭൂഷൻ പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജന് നൽകി നിർവഹിക്കും.നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബിരവീന്ദ്രൻ,മുൻ എം.പി പീതംബരകുറുപ്പ്,നോവലിസ്റ്റ് രാജു.ഡി മംഗലത്ത്,പേരിനാട് സദാനന്ദൻ പിള്ള,അബ്ദുൾ ഹക്കിം, ബൈജു ഗ്രാമിക,ക്ഷേത്ര ശിൽപ്പി എൻ.പി കുറുപ്പ്, ഡോ. അശോക്ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |