
വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വാർഷിക സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി.പ്രിൻസിപ്പൽ ഡോ.എസ്.ഷീബയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.എസ്.സി.ശ്രീരഞ്ജിനി,പി.ടി.എ സെക്രട്ടറി ആർ.ശ്യാംരാജ്,പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ജി.ശിവകുമാർ,ആർ.നന്ദുകൃഷ്ണൻ,അതുല്യ ടി.എസ്,എസ്.സരോഷ്മ,എസ്.ഇന്ദു ബാല എന്നിവർ സംസാരിച്ചു.പതാക ഉയർത്തൽ,വിളംബരറാലി എന്നിവയും നടന്നു.പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ് സ്വാഗതവും ഡോ.ജി.എസ്.ബബിത നന്ദിയും പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാമ്പെയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസന ക്ലാസുകൾ,സ്വയം തൊഴിൽ പരിശീലനം, ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ,ദത്തു ഗ്രാമത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കേരള സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.എ.ഷാജി,ജില്ലാ കോഓർഡിനേറ്റർ ഡോ.സി.കെ. അഖിൽ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |