SignIn
Kerala Kaumudi Online
Thursday, 22 October 2026 9.48 PM IST

അനന്തപുരിയിൽ വസന്തോത്സവം നാളെ മുതൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ക്രിസ്മസ് പുതുവത്സര ദിനങ്ങളെ ആനന്ദത്തിലാഴ്ത്തി വസന്തോത്സവത്തിന് നാളെ തുടക്കമാകും. വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന വസന്തോത്സവം കനകക്കുന്നിൽ നാളെ വൈകിട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,എം.പിമാരായ ശശി തരൂർ,എ.എ.റഹിം,ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു,ജില്ലാ കളക്ടർ അനുകുമാരി,ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡിഷണൽ ഡയറക്ടർ പി.വിഷ്ണു രാജ്, നന്ദൻകോട് വാർഡ് കൗൺസിലർ ഡോ.റീന കെ.എസ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവർ പങ്കെടുക്കും.

ജനുവരി 3 വരെ

ഇലുമിനേറ്റിംഗ് ജോയ്,സ്‌പ്രെഡിംഗ് ഹാർമണി എന്ന പേരിൽ ലൈറ്റ് ഷോയും വിപുലമായ പുഷ്‌പോത്സവവുമാണ് കനകക്കുന്നിൽ സംഘടിപ്പിക്കുന്നത്.ജനുവരി 3ന് സമാപിക്കും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന പുഷ്പങ്ങൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്ളവർ ഷോയാണ് പരിപാടിയുടെ മുഖ്യാകർഷണം.കനകക്കുന്നും പരിസരവും ദീപാലങ്കാരം ചെയ്യുന്നതിനൊപ്പം ട്രേഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ എന്നിവയും വസന്തോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL