SignIn
Kerala Kaumudi Online
Thursday, 22 October 2026 9.27 PM IST

ചിറയിൻകീഴിനെ വലിഞ്ഞുമുറുക്കി ലഹരി മാഫിയ

ആറ്റിങ്ങൽ: സാധാരണക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട ലഹരി മാഫിയകളുടെ പ്രവർത്തനമാണ് ഈ വർഷം ചിറയിൻകീഴ് താലൂക്കിൽ നടന്നതെന്ന് കണക്കുകൾ. വലുതും ചെറുതുമടക്കം 98 കേസുകൾ എക്സൈസ് വകുപ്പ് താലൂക്കിൽ എടുത്തിട്ടുണ്ട്. ഇതിൽ ആയിരങ്ങൾ മുതൽ കോടികൾ വിലവരുന്ന ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ചിറയിൻകീഴ് കുറക്കടയിൽ കുടിവെള്ള വിതരണത്തിന്റെ മറവിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നാല് കോടിയുടെ 200 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതാണ് ഒടുവിലത്തെ സംഭവം. അതിന് രണ്ട് ദിവസം മുമ്പായി ഇതേ മേഖലയിൽ കാറിൽ കടത്തിയ 100 ഗ്രാം എം.ഡി.എം.എയും ചില്ലറ വിദേശമദ്യ വില്പന മുതൽ എം.ഡി.എം.എയും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും പിടിച്ചെടുക്കലും പതിവായിക്കൊണ്ടിരിക്കുകയാണ്. ഓട്ടോറിക്ഷക്കാരും വിദ്യാർത്ഥികളുമാണ് ഇവരുടെ ലക്ഷ്യം.

കരിച്ചി മേഖല താവളം

ആരും പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനായി ഓട്ടോറിക്ഷകൾ വില്പന കേന്ദ്രങ്ങളാക്കുന്നു. ഈ വർഷം 20 കിലോയോളം കഞ്ചാവ് പിടികൂടി. എം.ഡി.എം.എയും വിദേശമദ്യവുമാണ് കൂടുതലും വില്പനയ്ക്കുള്ളത്. ആറ്റിങ്ങൽ കരിച്ചി മേഖല ഇവരുടെ താവളമായി മാറിക്കഴിഞ്ഞു. ഡ്രൈഡേയുടെ മറവിലാണ് വിദേശ മദ്യ വില്പന. ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വില കുറഞ്ഞ മദ്യം വിവിധ ദിവസങ്ങളിലായി ശേഖരിച്ച് വൻവിലയിൽ ഡ്രൈഡേയിൽ ഈ സംഘം വില്പന നടത്തുന്നത്. എക്സൈസ് വകുപ്പ് ഇത്തരക്കാരെ പിടികൂടാൻ പ്രത്യേക ഡ്രൈവുകൾ നടത്താറുണ്ടെങ്കിലും ലഹരി വില്പനയുടെ പകുതി പോലും കണ്ടെത്താനാകുന്നില്ല.

ഓട്ടോറിക്ഷകളുടെ മറവിൽ വില്പന

ഈ വർഷം പിടികൂടിയത് 20 കിലോയിലധികം കഞ്ചാവ്

ഡ്രൈഡേയുടെ മറവിൽ വിദേശമദ്യ വില്പന

ലക്ഷ്യം ഓട്ടോത്തൊഴിലാളികളും വിദ്യാർത്ഥികളും

ആഘോഷങ്ങളിൽ മുങ്ങാതെ

ദിവസവും നിരന്തരം മദ്യം വാങ്ങുന്നവരെ കണ്ടെത്തിയാൽ ഇതിന് കുറച്ചു പരിഹാരമാകും. സ്കൂൾ കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയും വ്യാപകമാണ്. ഇത്തരക്കാരെ കണ്ടെത്താൻ ചില കോഡുകളും വിദ്യാർത്ഥികൾക്കിടയിലുണ്ട്. ലഹരിയുടെ അതിപ്രസരം ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലുമുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇതിന്റെ തുടർച്ചയാണ് ഇടവിട്ടുള്ള വിദ്യാർത്ഥി സംഘട്ടനം. ഇനി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ ലഹരി എത്താതിരിക്കാൻ വേണ്ട ഒരുക്കത്തിലാണ് അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL