SignIn
Kerala Kaumudi Online
Thursday, 22 October 2026 1.15 PM IST

വാർഷികവും ക്രിസ്മസ് ആഘോഷവും

ko

കോവളം: വിഴിഞ്ഞം പ്രസ് ക്ലബിന്റെ വാർഷികാഘോഷം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ക്രിസ്മസ് ആഘോഷം എം.വിൻസെന്റ് എം.എൽ.എ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.വിഴിഞ്ഞം തീര സംരക്ഷണ സേന സ്റ്റേഷൻ മേധാവി കമാൻഡർ ജി.ശ്രീകുമാർ മുഖ്യാതിഥിയായി.അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി,പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്.ശ്രീകുമാർ,ഫ്രീഡാസെെമൺ,ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,കൗൺസിലർമാരായ പി.ബെെജു,സത്യവതി,മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രമേഷ് ബാബു,അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ,സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.എസ്.അജിത്,കോൺഗ്രസ് കോവളം ബ്ളോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്,സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.പ്രസ് ക്ലബ് സെക്രട്ടറി ഷാജിമോൻ സ്വാഗതവും ട്രഷറർ എസ്.രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.പ്രവർത്തന മേഖലയിലെ മികവിന് പ്രസ് ക്ലബ് നൽകുന്ന അവാർഡ് സർക്കിൽ ഇൻസ്‌പെക്ടർ പ്രജീഷ് ശശിക്ക് മന്ത്രി ജി.ആർ.അനിൽ കെെമാറി.സാംസ്കാരിക പ്രവർത്തകനും സംരഭകനുമായ പെർഫക്ടോ ലോജിസ്റ്റിക്സ് ഡയറക്ടർ മുക്കംപാലമൂട് രാധാകൃഷ്ണനെയും പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ മാദ്ധ്യമപ്രവർത്തകരായ എസ്.രാജേന്ദ്രകുമാർ,അയൂബ് ഖാൻ എന്നിവരെയും മന്ത്രി ആദരിച്ചു.എസ്.എസ്.എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആഷിത എസ്.രാജിനെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL