
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് സപ്തദിന സഹവാസ ക്യാമ്പുമായി ബന്ധപ്പെട്ട് ജലം ജീവിതം പ്രോജക്ട് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര, കൂട്ടപ്പന വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷത വിഹച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജി ചാൾസ് സ്വാഗതം പറഞ്ഞു. ഇതിന്റെ ഭാഗമായി പദയാത്ര, നാടക അവതരണം,ജലപ്രതിജ്ഞ, ജലപാർലമെന്റ് എന്നിവ നടത്തി. ഇതിനുപുറമേ കടകളിൽ ഡാങ്കറുകൾ സ്ഥാപിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |