ബാലരാമപുരം: എരുത്താവൂർ സി.എസ്.ഐ സഭയുടെ നൂറാമത് സഭാ വാർഷികം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജെ.കെ വിൽഫ്രഡ് അദ്ധ്യക്ഷത വഹിച്ചു.മേബൽ പ്രൊജറ്റ് ലൈല മുഖ്യസന്ദേശം നൽകി. കൺവെൻഷൻ യോഗങ്ങൾ എം.ആർ സത്യദാസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ജെ.കെ വിൽഫ്രഡ്,ഡി സെബാസ്റ്റിൽ,അനൂപ്.എ.ജോസഫ് എന്നിവർ നേത്യത്വം നൽകി. മനു റസൽ മുഖ്യപ്രഭാഷണം നടത്തി. 29ന് നടക്കുന്ന ശതാബ്ദി ആരാധനയിൽ ഡോ. സെൽവദാസ് പ്രമോദ് തിരുമേനി മുഖ്യ അതിഥികളായിരിക്കും.സ്നാനം,സ്ഥീരീകരണം,തിരുവത്താഴം,ആദരിക്കൽ, അനുമോദനം എന്നിവ ഉണ്ടായിരിക്കും.സജികുമാർ റിപ്പോർട്ട് അവതരിപ്പിക്കും.കിരൺ എസ്. സുതൻ സ്വാഗതവും വിമല സരോജം നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |