
ഉദിയൻകുളങ്ങര: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഉദിയൻകുളങ്ങര,ചെങ്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഉദിയൻകുളങ്ങര ജംഗ്ഷനിൽ സർവമത പ്രാർത്ഥന നടന്നു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ,എം.ആർ സൈമൺ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഭുവനചന്ദ്രൻ നായർ, പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് അജിത് കുമാർ,മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ ജെ.നിർമ്മലകുമാരി,അഡ്വ. ശക്തിധരൻ നായർ,എസ്.ഉഷകുമാരി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊറ്റാമം വിനോദ്,ചെങ്കൽ റെജി,വിനോദ് കൊറ്റാമം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |