SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

അഴിയാക്കുരുക്കിൽ കുഴിവിള ജംഗ്‌ഷൻ

ddd

രാവിലെയും വൈകിട്ടും പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്

കുളത്തൂർ: ദേശീയപാത 66ലെ കുഴിവിള ജംഗ്‌ഷനിൽ ഗതാഗതക്കുരുക്കിൽ വലഞ്ഞ് വാഹനയാത്രികർ. ഇവിടെ രാവിലെയും വൈകിട്ടും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ആക്കുളം പാലത്തിന് സമീപത്തെ കുഴിവിള ജംഗ്ഷനിലെ വാഹനകുരുക്ക് ലുലുമാൾ വരെ നീളും. ചില ദിവസങ്ങളിൽ ട്രാഫിക് പൊലീസ് വാഹനനിയന്ത്രണത്തിന് വന്നാലും ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകാറില്ല.
മുൻപ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 10 വരെ ട്രാഫിക് നിയന്ത്രിച്ചിരുന്നു. എന്നാൽ ഇപ്പോൾ വല്ലപ്പോഴും ഒരു ട്രാഫിക് പൊലീസുകാരൻ മാത്രമാണ് ഗതാഗതനിയന്ത്രണത്തിന് വരുന്നത്.

കഴക്കൂട്ടം - മുക്കോല ദേശീയപാതയിൽ ഇരുവശത്തെയും വാഹനങ്ങളും സർവീസ് റോഡുകളും കൂടിച്ചേരുന്ന ആനയറ ഓവർബ്രിഡ്ജിന് സമീപത്തെ ജംഗ്‌ഷനും (ലുലുമാളിന് സമീപത്തെ) ഗതാഗതക്കുരുക്കിൽ നട്ടം തിരിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.സിറ്റിയിലേക്കും കഴക്കൂട്ടം ഭാഗത്തേക്കും പ്രധാന റോഡ് വഴിയും സർവീസ് റോഡുവഴിയും എത്തുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം ഇവിടെ കിടക്കേണ്ട അവസ്ഥയാണ്.

കൂടിച്ചേരുന്നിടം - 6 റോഡുകൾ കൂടിച്ചേരുന്ന പ്രധാന ജംഗ്‌ഷനാണ് കുഴിവിള ജംഗ്‌ഷൻ

ആക്കുളം - ഉള്ളൂർ ബൈപാസ് റോഡും കരിമണൽ,കുളത്തൂർ,കിഴക്കുംകര,അരശുംമൂട് റോഡുകളും കൂടിച്ചേരുന്ന ഇവിടെ അപകടങ്ങൾ പതിവാണ്.

പ്രധാന റോഡ്

ആക്കുളം നിഷ്,ആക്കുളം ഗുഡ് ഷെപ്പേഡ് സ്കൂൾ,മെഡിക്കൽ കോളേജ് ആശുപത്രി,ആക്കുളം ബോട്ട് ക്ലബ്,സതേൺ എയർ കമാന്റ്,അലത്തറ,കട്ടേല,ശ്രീകാര്യം,ടെക്നോപാർക്ക്,കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും ഈ ജംഗ്‌ഷനെ താണ്ടിയാണ് പോകുന്നത്.

അപകടം പതിവ്

ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും കാൽനടയാത്രക്കാരെ ഉൾപ്പെടെ ഇടിച്ച് വീഴ്ത്തുന്നതും ഇവിടെ പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL