കടയ്ക്കാവൂർ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആലംകോട്- മീരാൻകടവ് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെക്കാലവിളാകം മുതൽ മീരാൻകടവ് പാലം വരെയുള്ള റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ നടന്നു വരുന്നതിനാൽ 3ന് രാവിലെ 8മുതൽ ഈ ഭാഗത്തെ വാഹനഗതാഗതം താത്കാലികമായി 15 ദിവസത്തേക്ക് നിരോധിക്കും.അഞ്ചുതെങ്ങ് ഭാഗത്ത്നിന്നും ചെക്കാലവിളാകം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുഞ്ഞമൂട് പാലം - ആനത്തലവട്ടം പാലം - ബീച്ച് റോഡ് ജംഗ്ഷൻ-തെക്കുംഭാഗം വഴി പോകണമെന്ന് തിരുവനന്തപുരം പി.എം.യു കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |