
മടവൂർ:മണ്ടയ്ക്കാട് വനദുർഗാദേവീ ക്ഷേത്രത്തിനായി അയണിക്കാട്ടകോണം ദേവിവിലാസം എൻ.എസ്.എസ് കരയോഗം പണികഴിപ്പിച്ച ആയിരത്തോളം പേർക്കിരിക്കാവുന്ന ഓപ്പൺഎയർ ഓഡിറ്റോറിയം ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂധനൻപിള്ള ഉദ്ഘാടനംചെയ്തു.കരയോഗം പ്രസിഡന്റ് അജൈന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യൂണിയൻസെകട്ടറി ജി.അശോക് കുമാർ,ഡോ.കെ.കരുണാകരൻ,മടവൂർ സരേന്ദ്രൻ,വി.സുധാകരൻപിള്ള,ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |