
നെയ്യാറ്റിൻകര: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ട്രാൻസ്പോർട്ടേഷൻ വിവരങ്ങളടങ്ങിയ ക്യൂ ആർ കോഡ് ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ കെ.ആൻസലൻ എം.എൽ.എ പ്രകാശനം ചെയ്തു.ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ വേദികളിലേക്ക് എത്താനുള്ള വഴി തെളിയും.എഴുപത്തിയഞ്ചോളം വാഹനങ്ങൾ യാത്രാ സൗകര്യത്തിനായി ക്രമീകരിച്ചിട്ടുണ്ട്. ഇവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാനാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കരമന ഹരി, ഡോ.റോയി.ബി.ജോൺ, ഷംനാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |