SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

റാഗ്ബാഗ് ഫെസ്റ്റിവൽ

തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ 14 മുതൽ 19വരെ കോവളം ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.ഫ്രാൻസ്, പോളണ്ട്, ഇറ്റലി, ജർമ്മനി, ഡെന്മാർക്ക്, ബെൽജിയം, സ്‌പെയിൻ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങളും മേളയിൽ അരങ്ങേറും. മുടിയേറ്റ്, നിഴൽപാവകൂത്ത്, കബീർ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം, വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ, സാംസ്‌കാരിക ടൂറിസം, ക്രാഫ്റ്റ്, പെർഫോമിംഗ് ആർട്സ് എന്നിവയിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ഉണ്ടാകും. എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ പാസിന് രണ്ടായിരം രൂപയും ഒരു ദിവസത്തേക്ക് 500 രൂപയും നാലു പേരടങ്ങുന്ന കുടുംബത്തിന് 2200 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് bookmyshowയിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL