തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം 4ന് വൈകിട്ട് 5ന് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വനം മേധാവി ഗംഗാസിംഗ്,അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ,അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ,ഡോ.പി.പുകഴേന്തി,ഡോ. ചന്ദ്രശേഖർ,ഡോ.ജെ.ജസ്റ്റിൻ മോഹൻ, ഡോ.സഞ്ജയൻ കുമാർ തുടങ്ങിയവർ പങ്കെടുക്കും. വനം സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച സേവനങ്ങൾക്ക് 2023ൽ 25പേരും 2024ൽ 26 പേരുമാണ് അവാർഡിന് അർഹരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |