കഴക്കൂട്ടം: കഠിനംകുളം ശാന്തിപുരത്ത് യുവാക്കൾക്ക് നേരെ നടന്ന ഗുണ്ട ആക്രമണത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ശാന്തിപുരം സ്വദേശികളായ ആഷിക്, അഭിജിത്, സ്റ്റാമിൻ സ്റ്റാലിൻ എന്നിവർക്കാണ് കുത്തേറ്റത്. ആഷികിന് തലയിലും അഭിജിതിന് കൈയിലും സ്റ്റാമിൻ സ്റ്റാലിന് കഴുത്തിലുമാണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. റൗഡിയായ വിപിൻ (27), സഞ്ജയ് (20), പ്രകാശ് (22) എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സഞ്ജയിയെ തുറിച്ചു നോക്കിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ സ്ത്രീകൾ പൊലീസിനെ തടഞ്ഞ് വച്ച് പ്രതിയെ രക്ഷപ്പെടുത്തിയതായും പരാതിയുണ്ട്. അക്രമണസംഘത്തിലുള്ള ഒരാളെയും പ്രതിയെ രക്ഷപ്പെടുത്തിയ മഡോണ, ബന്ധുക്കളായ അമ്പിളി, മുത്തമ്മ എന്നീ മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ ശാന്തിപുരത്താണ് സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |