മാങ്കുളം: വാക്കുതർക്കത്തെ തുടർന്ന് മാങ്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന് കുത്തേറ്റു. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഏട്ടാം വാർഡ് അംഗവുമായ കിഴക്കേൽ ബിബിൻ ജോസഫിനാണ് കത്തിക്ക് കുത്തേറ്റത്. സാരമായി പരിക്കേറ്റ ബിബിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. മാങ്കുളം ടൗണിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇവരിലൊരാൾ കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ ബിബിനെ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മാങ്കുളം സ്വദേശികളായ രണ്ട് പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ബിബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും അന്വേഷണം ആരംഭിച്ചതായും മൂന്നാർ സി.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |