SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

ലോട്ടറി തൊഴിലാളികളുടെ ജില്ലാ സമ്മേളനം

swagatha-sangam

തിരുവനന്തപുരം: ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു) 8-ാംമത് ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 26ന് കടത്തലക്കൽ ശ്രീകുമാർ നഗറിൽ വച്ചാണ് സമ്മേളനം.സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജയൻബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആർ.രാമു,ജില്ലാ ഭാരവാഹികളായ നാലാഞ്ചിറ ഹരി,കെ.ജയമോഹനൻ,ഇ.കെന്നഡി,ജില്ലാ കമ്മറ്റിയംഗം തമ്പാനൂർ മുരളി,ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,പി.എസ്.ബിന്ദു,പ്രേംനാസർ,ദീപു പ്ലാമൂട്,എ.അൻഷാദ്,രമാഭായി തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികളായി തമ്പാനൂർ മുരളി (ചെയർമാൻ),ദീപു പ്ലാമൂട് (ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL