
വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ 2022-24 ബി.എഡ് ബാച്ചിന്റെ ബിരുദദാനചടങ്ങ് ശ്രീനാരായണ ഓപ്പൺ സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലർ പ്രൊഫ.വി.എസ്.സുധീർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം അജി.എസ്.ആർ.എം ആമുഖപ്രഭാഷണം നടത്തി.ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡ് വിതരണം ചെയ്തു.മുൻ അദ്ധ്യാപിക ഡോ.എസ്.സരള ബിരുദധാരികളെ അനുമോദിച്ചു.കൺവീനർ ഡോ.ചിത്ര.എസ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |