കടയ്ക്കാവൂർ: കേരള സ്റ്റേറ്റ് ടെയിലേഴ്സ് അസോസിയേഷൻ കടയ്ക്കാവൂർ യൂണിറ്റിന്റെ 40ാമത് യൂണിറ്റ് വാർഷിക കൺവെൻഷൻ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിൽ 12ന് രാവിലെ 10ന് ജില്ലാസെക്രട്ടറി ശ്രീലത ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.ശശികുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എപ്ലസ് വാങ്ങിയ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകും. രാവിലെ 9ന് രജിസ്ട്രേഷൻ. 10ന് യൂണിറ്റ് പ്രസിഡന്റ് കെ.ശശികുമാർ പതാകയുയർത്തും. യൂണിറ്റ് എക്സി.അംഗം പ്രസന്ന രമേശ്, താലൂക്ക് സെക്രട്ടറി മോഹൻദാസ്,യൂണിറ്റ് പ്രസിഡന്റ് കെ.ശശികുമാർ,യൂണിറ്റ് സെക്രട്ടറി എം.കൃഷ്ണൻ കുട്ടി,ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് ശ്യാമള,ചിറയിൻകീഴ് താലൂക്ക് സെക്രട്ടറി ആർ. മോഹൻദാസ്, വർക്കല താലൂക്ക് സെക്രട്ടറി ആർ. അജയകുമാർ, യൂണിറ്റ് ജോ.സെക്രട്ടറി,വാർഡ്മെമ്പർ കടയ്ക്കാവൂർ പഞ്ചായത്ത് രേഖ.പി,ജില്ലാ ട്രഷറർ ഗുരുദത്ത് എന്നിവർ പങ്കെടുക്കും. എം.കൃഷണൻകുട്ടി സ്വാഗതവും പ്രസന്ന രമേശ് നന്ദിയും പറയും. മുഴുവൻ എപ്ലസ് നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പികൾ 5നകം യൂണിറ്റ് ഓഫീസിൽ എത്തിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |