
കല്ലമ്പലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടുവയിൽ മുസ്ലീം ജമാ അത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച 5,16,480 രൂപ മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് കൈമാറി.ആറ്റിങ്ങൽ താലൂക്ക് അദാലത്തിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദിൻ,സെക്രട്ടറി എ.എം.എ.റഹീം,ട്രസ്റ്റ് അംഗം ഷഫീർ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.മന്ത്രി ജി.ആർ. അനിൽ,കളക്ടർ അനുകുമാരി,ഒ.എസ്.അംബിക എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |