പാങ്ങോട്: തണ്ണിച്ചാലിൽ അടച്ചിട്ടിരുന്ന മാലിന്യ പ്ലാന്റ് വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിനെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ഉപരോധസമരം സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മാലിന്യവും ആശുപത്രി മാലിന്യവും അടക്കമുള്ള മാലിന്യങ്ങൾ സ്വകാര്യ സ്ഥാപനം വൻതോതിൽ സംഭരിച്ചതിനെത്തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധസമരം ആരംഭിച്ചതും.പ്രതിഷേധത്തെത്തുടർന്ന് മാലിന്യ പ്ലാന്റ് അടിച്ചിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഇവിടെ മാലിന്യവുമായി വാഹനമെത്തിയെന്നും ഉന്നതാധികാരികളുടെ ഒത്താശയോടെയാണ് തുറക്കാൻ ശ്രമിച്ചതെന്നും ആരോപിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.ഗണേഷ് എം.പിള്ള,വി.മുരളീധരൻ,എസ്.മുകേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |