SignIn
Kerala Kaumudi Online
Thursday, 22 October 2026 5.02 PM IST

സ്വാഗത സംഘം രൂപീകരണ യോഗം

വെഞ്ഞാറമൂട് : ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനായി പുതിയ ഓവർബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനം 17ന് 3.30ന് മന്ത്രി മുഹമ്മദ് റിയാസ് വെഞ്ഞാറമൂട്ടിൽ നിർവഹിക്കും.സ്വാഗത സംഘം രൂപീകരണ യോഗം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,എസ്.എം.റാസി,കീഴായിക്കോണം സോമൻ,വൈ.വി ശോഭകുമാർ,എ.എം.റൈസ്,രമണി.പി.നായർ,റാംമോഹൻ തമ്പി,അനൂപ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ബീനാ രാജേന്ദ്രൻ (ചെയർമാൻ),വൈ.വി.ശോഭകുമാർ (കൺവീനർ) എന്നിവരടങ്ങിയ 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL