പൂവാർ: പുതിയതുറയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാഗരൂഡം കെട്ടിയ വടക്കേയറ്റം പുത്തൻവീട്ടിൽ ബാഷ എന്നുവിളിക്കുന്ന ബിബി (31) നെ കാഞ്ഞിരംകുളംപൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം പുതിയതുറ ആറ്റുലൈൻ ഹൗസിൻ ദാസന്റെ മകൻ ജോസ് (43) ആണ് പുതുവർഷ പുലരിയിൽ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കാണപ്പെട്ടത്. വലതുകണ്ണിന്റെ താഴെ മുറിവും നെഞ്ചിൽ കല്ലുകൊണ്ട് ഇടിയേറ്റ് ചതവുപറ്റിയ നിലയിലുമായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട ജോസും ബിബിനുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ബിബിനും മറ്റ് രണ്ട് പ്രതികളും ചേർന്ന് പുതിയതുറ രാജേന്ദ്രന്റെ വീട്ടിൽ ഉറങ്ങിക്കിടന്ന ജോസിനെ മർദ്ദിച്ചു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഇറങ്ങി ഓടിയ ജോസിനെ പിന്തുടർന്ന പ്രതികൾ തോട്ടം പുരയിടത്തിലേക്കും ഗോതമ്പ് റോഡിലേക്കും പോകുന്ന നടവഴിയിൽ വച്ച് ഹോളോബ്രിക്സ് കൊണ്ട് നെഞ്ചിനും മറ്റും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |