തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച 'വസന്തോത്സവ"ത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം 8 വരെ നീട്ടാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പുഷ്പമേള ഇന്നലെ സമാപിച്ചു. നഗരത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ലൈറ്റ് ഷോ നീട്ടാനുള്ള നിർദ്ദേശം.
കലോത്സവത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നെത്തുന്നവർക്ക് ദീപാലങ്കാരം പ്രധാന ആകർഷണമാകും. ക്രിസ്മസ് ദിനത്തിലാണ് 'ഇലുമിനേറ്റിംഗ് ജോയ്, സ്‌പ്രെഡിംഗ് ഹാർമണി" എന്ന ആശയത്തിൽ സംഘടിപ്പിച്ച വസന്തോത്സവത്തിന് തുടക്കമായത്.
ദീപാലങ്കാരത്തിന്റെ ഭാഗമായി കനകക്കുന്നിലെ പ്രവേശന കവാടത്തിൽ 2025നെ വരവേറ്റുകൊണ്ടുള്ള ആകർഷകമായ അലങ്കാരമാണുള്ളത്. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്റെ ഭാഗമാണ്. പടുകൂറ്റൻ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓർമിപ്പിക്കും വിധം യൂറോപ്യൻ സ്ട്രീറ്റ്, കുട്ടികൾക്കായി സിൻഡ്രല്ല, പോളാർ ബെയർ, ദിനോസർ, ലൈറ്റുകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ എന്നിവയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |