SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

ചോറ്റാനിക്കര: വാഹന പരിശോധനയ്‌ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ കണിച്ചിറ മടവേലിപ്പറമ്പിൽ ജിഷ്ണു (23)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 7.30 ന് ചോറ്റാനിക്കര ഉദയ കവലയിലാണ് സംഭവം. ബൈക്കിൽ എത്തിയ ജിഷ്ണുവിനെ പൊലീസ് കൈ കാണിച്ചെങ്കിലും പൊലീസിനെ ഇടിച്ചുമാറ്റി നിറുത്താതെ പോവുകയായിരുന്നു . പിന്നാലെ എത്തിയ പൊലീസ് രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL