SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

സ്ഫോടകവസ്തു എറിഞ്ഞ് ബസ് തകർത്തവർ അറസ്റ്റിൽ

saju

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം കാർത്തികയിൽ ശ്രീജിത്തിന്റെ വീട്ടിൽ പുതുവർഷ ദിനത്തിൽ സ്ഫോടക വസ്തു എറിയുകയും മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസിനു നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് ആർ .എസ്. എസ് പ്രവർത്തകർ അറസ്റ്റിലായി. വർക്കല അയന്തി ജംഗ്ഷനു സമീപം പുന്നവിള വീട്ടിൽ സജു ( 25 ), മാമം പറക്കാട്ടു വീട്ടിൽ ഉണ്ണി എന്ന അലിൻ കുമാർ ( 35) ,മൂങ്ങോട് പേരേറ്റിൽ ചന്ദനക്കാട്ടിൽ വീട്ടിൽ ജിഷ്ണു ജിത്ത് ( 30) എന്നിവരാണ് ആറ്റിങ്ങൽ പിടിയിലായത്. പുലർച്ചേ 12.45 മണിക്കാണ് സംഭവം . തലേ ദിവസം ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് ആനന്ദ രാജി (42)നെ സി.പി.എം കൗൺസിലറുടെ നേതൃത്വത്തിൽ ആക്രമിച്ചതിന് തിരിച്ചടിയായിട്ടാണ് വീടാക്രമണം. തുടർന്നുള്ള ദിവസങ്ങളിൽ സി.പി.എം, ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെയും അനുഭാവികളുടെയും വീടുകൾക്ക് നേരെ ഇരുവിഭാഗങ്ങളും ആക്രമണം നടത്തിയിരുന്നു. ആറ്റിങ്ങൽ സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ ജിഷ്ണു, എ.എസ്. ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്.സി. പി. ഒ മാരായ ശരത് കുമാർ, നിധിൻ, അനൂപ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL