വർക്കല:ഇടവ ഓടയം ബീച്ചുകളിലെ റിസോർട്ടുകളിൽ വർക്കല എക്സൈസ് ശനിയാഴ്ച രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മദ്യശേഖരം പിടികൂടി.ഓടയം പാം ട്രീ റിസോർട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 22 ലിറ്റർ വിലകൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 16.2 ലിറ്റർ ബിയറുമാണ് പിടികൂടിയത്.റിസോർട്ട് നടത്തിപ്പുകാരനായ വർക്കല പുല്ലാന്നികോട് പുത്തൻവിള വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന തിലകനെ (54) എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |